Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Etaji School

Pathanamthitta

നേ​താ​ജി സ്കൂ​ളി​ൽ ഹ​രി​ത യോ​ഗ

പ്ര​മാ​ടം: അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​രി​ത യോ​ഗ. സ്കൂ​ളി​ലെ ഭൂ​മി​ത്ര​സേ​ന ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രീ​ൻ യോ​ഗ എ​ന്ന പേ​രി​ൽ പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​നി​ന്നു​കൊ​ണ്ടു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​കൃ​തി ഭം​ഗി തു​ളു​മ്പു​ന്ന സ്കൂ​ൾ മു​റ്റ​ത്ത് ഒ​ത്തു​കൂ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​ന​സി​ക ഉ​ല്ലാ​സ​വും ഏ​കാ​ഗ്ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന എ​ക്കോ മെ​ഡി​റ്റേ​ഷ​ൻ, പ്ര​കൃ​തി​രൂ​പ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടു​ള്ള നേ​ച്ച​ർ ഇ​ൻ​സ്പേ​ർ​ഡ് ആ​സ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ശീ​ലി​പ്പി​ച്ചു. പാ​ദ​ര​ക്ഷ​ക​ൾ ഇ​ല്ലാ​തെ മ​ണ്ണ​റി​ഞ്ഞ് ന​ട​ക്കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന ബെ​യ​ർ​ഫൂ​ട്ട് വോ​ക്കിം​ഗ് പ​രി​പാ​ടി​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

വ്യ​ത്യ​സ്ത​മാ​യ യോ​ഗാ​ഭ്യാ​സ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പു​റ​മേ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ക്കു​ന്ന പ്ര​കൃ​തി​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യി​ലും കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ബി. ​ആ​ശ, ഭൂ​മി​ത്ര​സേ​ന ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ആ​ർ. ഗീ​തു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യോ​ഗ​ദി​നാ​ച​ര​ണം

പ​ത്ത​നം​തി​ട്ട : മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ന്ത​ർ​ദേ​ശീ​യ യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ന്ന യോ​ഗ പ്ര​ദ​ർ​ശ​ന​വും സെ​മി​നാ​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു . സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഹേ​മ മേ​രി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ഹെ​ഡ്മി​സ്ട്ര​സ് ഷീ​ജ കെ. ​ബേ​ബി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ​പോ​ൾ ജോ​ർ​ജ്, ബി​നു രാ​ജ്, പോ​ൾ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​നാ​ച​ര​ണം പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെം​ബ​ർ റോ​ബി​ൻ മോ​ൻ​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ക്ഷേ​മ ശേ​ഖ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ലേ​ഖ വി.​നാ​യ​ർ, പ്രി​യ എ​സ്. ത​മ്പി, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​യു​ഷ് ജി​ല്ലാ ഇ​ൻ​സ്ട്ര​ക്ട​ർ ഡോ. ​രാ​ജ്‌​കു​മാ​രി ഹെ​ല​ൻ കൃ​ഷ്ണ ക്ലാ​സ് ന​യി​ച്ചു.

മ​ല്ല​പ്പ​ള്ളി: നി​ർ​മ​ൽ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജി​ൽ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​നാ​ഘോ​ഷ​ത്തോ​ടൊ​പ്പം ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​റും ന​ട​ത്തി . നി​ർ​മ​ൽ ജ്യോ​തി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ഗോ​പാ​ൽ കെ. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ നി​ർ​മ​ലാ ദേ​വി, പ്രി​ൻ​സി​പ്പാ​ൾ ബി. ​ജ​യ​കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ജി. ​ആ​ശാ ബി​ന്ദു​മോ​ൾ, ഗ്രീ​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല്ല​പ്പ​ള്ളി:​നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ് ആ​യു​ഷ്ഗ്രാം മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ദ്ധ​തി​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി യൂ​ണി​റ്റു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ചു. ബി​എ​എം കോ​ള​ജി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്ഞാ​ന​മ​ണി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡി​എം​ഒ ഡോ.​ജെ. മി​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ​സ്. അ​ഖി​ല വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ആ​യു​ഷ്ഗ്രാം യോ​ഗ ഡെ​മോ​ൺ​സ്ട്രേ​റ്റ​ർ ഡോ. ​അ​ൻ​സ എ​സ്. മാ​ത്യു യോ​ഗ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.
ഓ​മ​ല്ലൂ​ർ: അ​ന്ത​ര്‍​ദേ​ശീ​യ യോ​ഗ​ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഓ​മ​ല്ലൂ​ര്‍ ആ​ര്യ​ഭാ​ര​തി ഹൈ​സ്‌​കൂ​ളി​ല്‍ സ്‌​കൗ​ട്ട്, ഗൈ​ഡ്‌​സ്, ജൂ​ണി​യ​ര്‍ റെ​ഡ്‌​ക്രോ​സ്, ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ക്ല​ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യോ​ഗ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. യോ​ഗ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഡോ. ​കെ.​സി. വി​ജ​യ​മോ​ഹ​ന​ന്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ ഫി​ബി അ​ഗ​സ്റ്റ​സ് മാ​ത്യു, അ​ധ്യാ​പ​ക​രാ​യ എ​സ്. അ​ന​ന്ദു, ഫ്‌​ളാ​ബി തോ​മ​സ്, ജോ​നം ബാ​ബു, പി. ​സു​മി​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up